തീർച്ച

ഉറക്കമുണ്ടെങ്കിൽ ഉണർച്ച

പകലുണ്ടെങ്കിൽ രാവ്‌

കയറ്റമുണ്ടെങ്കിൽ ഇറക്കം

പകയുണ്ടെങ്കിൽ സ്‌നേഹം

കടലുണ്ടെങ്കിൽ തിരകൾ

വേലയുണ്ടെങ്കിൽ വിശ്രമം

കലഹമുണ്ടെങ്കിൽ പ്രണയം

പെണ്ണുണ്ടെങ്കിൽ പ്രസവം

ആണുണ്ടെങ്കിൽ അടിമ

അറിവുണ്ടെങ്കിൽ അജ്ഞാനം

പുഴയുണ്ടെങ്കിൽ ഒഴുക്ക്‌

ഉയർച്ചയുണ്ടെങ്കിൽ തകർച്ച

ഉദയമുണ്ടെങ്കിൽ അസ്‌തമനം

കരളുണ്ടെങ്കിൽ കവിത

ജനനമുണ്ടെങ്കിൽ മരണം

ജീവനുണ്ടെങ്കിൽ ജീവിതം തീർച്ച.

Generated from archived content: poem10_june_05.html Author: suresh_chirakkal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here