ഇന്ന്, 10-ാം ക്ലാസിൽ ചെല്ലുമ്പോൾ ഉള്ള്‌നിറയെ സങ്കടം. കുട്ടികളുടെ മുഖത്ത് നോക്കാനുള്ള ധൈര്യം കിട്ടിയില്ല. ഒരു കുട്ടി എഴുന്നേറ്റ് രണ്ട് എക്ലയർ തന്നിട്ട് പറഞ്ഞു ഃ “സർ എന്റെ ബർത്ത്‌ഡേ…”
ഒന്നും പറയാതെ ഞാനത് വാങ്ങിച്ചു. ഒന്നും പറഞ്ഞില്ല. എന്തു പറയാനാണ് ഞാൻ? കഴിഞ്ഞൊരുനാൾ വൈകുന്നേരം പാടവരമ്പിൽ നിന്നും പാമ്പുകടിയേറ്റ് മരിച്ച – അനിത. ഇതേ ക്ലാസിൽ… ഇതേ ബഞ്ചിൽ… ഈ ബർത്ത്‌ഡേക്കുട്ടിയുടെ തൊട്ടടുത്തായിരുന്നില്ലേ ഇരുന്നത്..?
Generated from archived content: story1_mar31_07.html Author: sukethu
Click this button or press Ctrl+G to toggle between Malayalam and English