ആരോഗ്യപംക്തി വായിച്ചുവായിച്ച് ഉള്ള ആരോഗ്യവും കെട്ടു. ഇപ്പോൾ ദിവസങ്ങളും മാസങ്ങളും എണ്ണുന്നത് കലണ്ടർ വഴിയല്ല. ഡോക്ടർ എഴുതി തരുന്ന മരുന്നുകുറിപ്പും ഗുളികക്കൂടുകളും നോക്കിയാണ്. ഇന്നലെവരെ കള്ളുഷാപ്പിൽ കൊടുത്ത കാശ് ഇന്നുമുതൽ മെഡിക്കൽഷോപ്പിലേക്ക് മാറ്റിയെന്നുമാത്രം. വഴിപാടുകളും നേർച്ചകളുമൊക്കെ വെറുതെ. പണിക്കരദ്ദേഹം കവിടി വാരിപ്പിടിച്ച് ‘മൗസ്’ ഉരുട്ടിക്കളിച്ചതും വെറുതെ!
Generated from archived content: story1_july20_07.html Author: sukethu