പ്രതിക്കൂട്ടിൽ

റോസിന്‌ മുള്ള്‌ രക്ഷ പെണ്ണിനോ,

നഖവും നാക്കും പല്ലുകളും

നഖംവെട്ടി നിറംപൂശി മൂർച്ചയില്ലാതായ്‌

നാക്കോ പല്ലുകളുടെ തടവറയിൽ

പല്ലിൻശ്രദ്ധ നാക്കിൻ രക്ഷയിൽ

മുള്ളുകളെ ചിരിച്ചുമയക്കി

റോസാപ്പൂവറുത്ത്‌

തലയിൽ വെയ്പതും വില്പതും

അവൾ തന്നെ.

Generated from archived content: poem7_may15_07.html Author: sudhakaran_mannarkkadu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here