കൂട്ടിവായിക്കാൻ പഠിച്ചു
കുറച്ചുവായിക്കാൻ പഠിച്ചു
വായിക്കുവാൻ ഞാൻ പഠിച്ചില്ലിതേവരെ
ഉള്ളതങ്ങുള്ളതുപോലെ!
വൃത്തം പഠിച്ചലങ്കാരം പഠിച്ചു
ശാസ്ര്തസിദ്ധാന്തങ്ങളെല്ലാം പഠിച്ചു
ഗണിതം പഠിച്ചതിൻ ബിരുദം ലഭിച്ചു
മർത്യനാവാൻ ഞാൻ പഠിച്ചതേയില്ല!
Generated from archived content: poem1_july20_07.html Author: sreepadam_easwaranamboodiripad