ഓണമൂണ്‌

നാട്ടിൻപുറംകാരി നാണിയമ്മ

പട്ടണവാസി മകടെ വീട്ടിൽ

ഓണമൂണിന്നു നടാടെയെത്തി

തീൻമേശമേൽ ‘സദ്യ കിറ്റി’ലെത്തി

പ്ലാസ്‌റ്റിക്കിലവെച്ചു സദ്യയുണ്ട-

ശേഷം മകളോടുചൊന്നു നാണിഃ

“ഈ ഇല നന്നായ്‌ കഴുകിവച്ചോ;

ഇനിയത്തെയാണ്ടിലുമോണമുണ്ണാം!”

Generated from archived content: sept_poem34.html Author: sreepadam_easwaran_nambuthiri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English