ഓണക്കാലം നമുക്കിന്നു
ടൂറിസ്റ്റുവാരമല്ലയോ
മാവേലിയെയെന്നവണ്ണം
വരവേല്ക്കാം വിദേശിയെ.
പ്രഥമൻ പാചകത്തിന്റെ
പേറ്റന്റവനു നൽകുകിൽ
ഒരാണ്ടോണമാഘോഷിക്കാ-
നുളള ഡോളർ തരപ്പെടും!
Generated from archived content: poem20_sep.html Author: sreepadam_easwaran_nambuthiri