രാത്രി!
മാസങ്ങൾക്കുശേഷമുളള ഭർത്താവിന്റെ സ്‌നേഹവായ്‌പിൽ, ശക്തമായ കരലാളനകളിൽ അവൾ ഹർഷപുളകിതയും അത്ഭുതചിത്തയുമായി. തന്റെ അത്ഭുതം അവൾ മറച്ചുവെച്ചുമില്ല-
“എന്തേ പതിവില്ലാത്ത ഒരുന്മാദം?”
മിഴി തീർത്തും ചിമ്മിക്കൊണ്ട് അവളെ തലോടിക്കൊണ്ടിരുന്ന ഭർത്താവ് അലോസരത്തോടെ മന്ത്രിച്ചു.
“ഛെ…. കോൺസൻട്രേഷൻ തെറ്റിക്കാതെ….”
അയാളുടെ ഏകാഗ്രതയോടെയുളള രതിതന്ത്രങ്ങളെ തടസ്സപ്പെടുത്താതെ, സന്തോഷത്തോടെ പാവം ഭാര്യ മൗനിയായി. സഹപ്രവർത്തകയുടെ ശരീരവടിവുകളെ മനസ്സിലേക്കാവാഹിക്കുക എന്ന ശ്രമകരമായ യജ്ഞത്തിൽ, ഏകാഗ്രതയോടെ ഭർത്താവും!
Generated from archived content: story1_mar10_08.html Author: sreeni_balussery