അച്ഛൻഃ
‘മഴയത്തും വെയിലത്തും
മാറാത്ത ഭംഗി…’
വില്ലൊടിഞ്ഞിട്ടും
ഞങ്ങളുടെ തലകൾക്കുമുകളിൽ
രക്ഷാകവചമായി….
തളർന്നുനില്ക്കുന്ന കുട.
അമ്മഃ
‘വഴുതലിൽനിന്നും സംരക്ഷണം…’
ഏതു നിമിഷവും
‘വാറ്’ പൊട്ടാവുന്ന രീതിയിൽ
ജീവിതം തുടരുമ്പോഴും
വേദനകളിലമർന്ന്,
കല്ലുംമുളളും കൊളളിക്കാതെ
ഞങ്ങളുടെ കാലുകൾക്കുവേണ്ടി
തേഞ്ഞുതീരുന്ന ചെരുപ്പ്.
മക്കൾഃ
‘നോ ചെയിഞ്ച്’
അത്യാവശ്യത്തിന്
അച്ഛനും അമ്മയ്ക്കും
ധൈര്യത്തോടെ
മാറ്റിയെടുക്കാനാവാത്ത
‘കളളനോട്ടുകൾ.’
ബന്ധങ്ങൾഃ
‘അതെല്ലാം മറന്നേക്കൂ…ഢ’
ആവശ്യമുളളപ്പോൾ മാത്രം
വാലാട്ടിവരുന്ന
ചൊക്ലിപ്പട്ടികൾ!
Generated from archived content: poem2_may15.html Author: sreejith_ariyallur