അവസാന പിരീഡ്‌

കൊലക്കയറേറും മുമ്പേ

അവന്റെയൊരൊടുക്കത്തെ ചോദ്യം

വിശപ്പുതീർക്കാനെൻ

പള്ളിക്കൂട മുറ്റത്തുനിന്നൊരു പിടിമണ്ണ്‌

രുചിച്ചിറക്കുമ്പോൾ

മെഴുക്കിഴുകിയ ചുവരിൽ

ചെവി ചേർത്തുവച്ചൊരു പദ്യം

അല്ലെങ്കിലോരു ജനഗണമന

അവസാനിക്കും മുമ്പൊരു കുട്ടമണിയും

അതുമതിയെനിക്ക്‌

Generated from archived content: poem3_nov15_08.html Author: sivaraj_perumbilavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here