നാരദപര്‍വ്വം

പതിനാറായിരത്തെട്ട് കാമുകന്മാരുണ്ടായിട്ടും അവള്‍ അതൃപ്തയും നിരാലംബയുമായി. ഒറ്റപ്പെടലിന്റെ തീവ്രവ്യഥ ഹൃദയത്തിനു താങ്ങാനാവാതായപ്പോള്‍ ഫോണെടുത്ത് ഓരോരുത്തരെയായി അവള്‍ വിളിച്ചു. അവരിലാരുടെയെങ്കിലുമടുത്ത് ഒഴിഞ്ഞൊരിടം കണ്ടെത്തിയാല്‍ , തനിക്ക് നീറിപ്പിടക്കുന്ന ഈ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാമല്ലോ എന്നവള്‍ കരുതി.

ഒന്നാമന്‍ പറഞ്ഞു ‘’ അവളെ സഹായിക്കേണ്ടേ…… ഞാന്‍ തുണിയലക്കുകയാണ്’‘

രണ്ടാമന്‍ : ‘’ അവളെ സഹായിക്കുന്നു…. മീന്‍ വെട്ടുകയാണ്’‘.

മൂന്നാ‍മന്‍: ‘’ അവധി ദിവസമല്ലേ … അവള്‍ക്കൊരു സഹായം. ഞാന്‍ വീട് വൃത്തിയാക്കുകയാണ് ‘’.

നാലാമനും അഞ്ചാമനും പതിനാറായിരത്തെട്ടാമനും ഭാ‍ര്യമാരോടൊത്ത് ഇങ്ങനെ ഓരോരോ ലീലകളിലേര്‍പ്പെട്ടിരിക്കുന്നതായി അവളറിഞ്ഞു. ഒരിടത്തും തനിക്ക് കയറി പറ്റാനൊരിടമില്ലെന്നും കണ്ടു.

അതുകൊണ്ടല്ലേ മനോവേദന താങ്ങാനാകാതെ നാഷണല്‍ ഹൈവേയിലൂടെ അവള്‍ തലങ്ങും വിലങ്ങും നടന്നത്. ?

ഒടുവില്‍ എങ്ങാ‍ണ്ടും നിന്നുവന്ന ഒരു പാവം ചരക്കുലോറിയാണ് പാഞ്ഞുകയറിച്ചെന്ന് അവളെ രക്ഷിച്ചത്!

Generated from archived content: story1_feb24_12.html Author: silvikutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here