വിദ്യാഭ്യാസത്തെക്കുറിച്ച്‌

ഇന്നത്തെ വിദ്യാഭ്യാസത്തിലൂടെ ‘അക്ഷരങ്ങൾ’ അറിയണമെന്ന്‌ ആര്‌ പറയുന്നു? നൂതന സാങ്കേതിക വിസ്‌ഫോടനത്തിൽ ‘ക്ലിക്കി’ന്റെ തന്ത്രമറിഞ്ഞാൽ മാത്രം മതി. ഈ ഭൂഗോളത്തിന്റെ തനിരൂപം കൺമുന്നിലൂടെ മിന്നിമറയുന്ന ചെപ്പടിവിദ്യയെക്കുറിച്ച്‌ അറിയാഞ്ഞിട്ടല്ലല്ലോ. ആന എന്ന വാക്കിന്‌ ‘ആ’ എന്ന അക്ഷരമറിയാമെങ്കിൽ ആ കുട്ടിക്ക്‌ വിവരമുണ്ടെന്നും മനസിൽ ആശയമുണ്ടെന്നും പൂർണ്ണമായി പറയാൻ കഴിയാത്ത സാഹചര്യമാണെന്നുമുള്ളതിനാൽ പൂർണ്ണ മാർക്കിനർഹതയുണ്ടെന്നുള്ള നൂതന വിദ്യാഭ്യാസ സമ്പ്രദായം നിലനിൽക്കുന്ന കേരളത്തിൽ അക്ഷരം അറിഞ്ഞുകൊള്ളണമെന്ന്‌ ആർക്കാണ്‌ ഇത്ര വാശി? ഇപ്പോൾ എല്ലാവരും സായിപ്പിന്റെ ഭാഷ പഠിക്കുവാൻ പ്രത്യേക കോച്ചിംഗ്‌ ക്ലാസുകളിലേക്ക്‌ തിക്കിത്തിരക്കുകയാണെന്ന്‌ ഓർക്കുക. ഇവിടെ മലയാളം മരിക്കുന്നു, അക്ഷരങ്ങൾ അന്യമാകുന്നു, കുടുംബബന്ധങ്ങൾ അന്യമാകുന്നു, രക്ഷാകർത്താക്കൾ ‘കമോഡിറ്റികൾ’ (ചരക്കുകൾ) ആകുന്നു. ഇതാണ്‌ കാലിക പ്രതിഭാസം. വളവിൽ തിരിവ്‌ സൂക്ഷിക്കുക!

Generated from archived content: eassy3_agu31_07.html Author: sibees_thevalli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here