എന്റെ വിശേഷം

കാർഡുകളും ഡയറിക്കുറിപ്പുകളുംപോലും എഴുതാനായി പേന കൈകൊണ്ടെടുക്കുന്നത്‌ നിർത്തി എന്നതാണ്‌ എന്റെ ഇപ്പോഴത്തെ സുവിശേഷം. എഴുത്ത്‌ മാത്രമല്ല, വായനയില്ല, ഓർമ്മകളില്ല, കവിതയുമില്ല. ഒരു മൊബൈൽ കണക്ഷൻ എടുത്തു. മനസ്‌ കുറെ അങ്ങനെ ഒഴുക്കിക്കളയുന്നുണ്ട്‌. ബില്ലുവരുമ്പോൾ കസ്‌റ്റമർ കെയറിൽ വിളിച്ച്‌ തെറി പറയുന്നുണ്ട്‌. രജനീകാന്തിന്റെ ശിവാജി രണ്ടുവട്ടം കണ്ടു. ആത്മവിശ്വാസം നഷ്ടപ്പെടുമ്പോൾ രജനീകാന്തിന്റെ ‘ബാഷ’യുടെ സി.ഡിയിട്ട്‌ കാണുകയാണ്‌ പതിവെന്ന്‌ ഒരു സിനിമയിൽ അധോലോകനായകനായ മമ്മൂട്ടി മനഃശാസ്ര്തജ്ഞനോട്‌ പറയുന്നുണ്ട്‌. പക്ഷെ, ശിവാജി ഉള്ള ആത്മവിശ്വാസംകൂടി നഷ്ടപ്പെടുത്തുന്ന സിനിമയാണ്‌. പിന്നെന്തിന്‌ രണ്ടുവട്ടം കണ്ടുവെന്ന്‌ ചോദിക്കരുത്‌. കൊളസ്ര്ടോൾ വെറുതെ പരിശോധിച്ചു നോക്കുമ്പോൾ 280. ബ്ലഡ്‌പ്രഷർ നോക്കുമ്പോൾ 150-120. ഇനിയൊരിക്കലും ജീവിതത്തിൽ ഇവ ചെക്കുചെയ്യില്ലെന്ന്‌ തീരുമാനമെടുത്ത്‌ അടുത്തുകണ്ട ഹോട്ടലിലേയ്‌ക്ക്‌ കയറി (ഡയബറ്റിക്സ്‌ നോക്കാത്തത്‌ ഭാഗ്യം!).

Generated from archived content: eassy7_agu31_07.html Author: shylan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here