“ഞാൻ മാലയിട്ടിരിക്കയാണ്. വെജിറ്റേറിയൻ ഹോട്ടലായതുകൊണ്ടൊന്നും കാര്യമില്ല. വല്ല മാപ്ലയോ ചെർമനോ അണ്ണാച്ചിയോ കുളിക്കാതെ ഉണ്ടാക്കിയതായിരിക്കും. ഊണിപ്പോൾ വീട്ടിൽ നിന്നാ. അല്ല, നീ ഇതുവരെ വ്രതമെടുത്തിട്ടില്ലേ?”
“വ്രതമെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ശുദ്ധിയുള്ളത് വീട്ടീന്നായാൽപോലും തിന്നാൻ പറ്റില്ലെന്നാ പരീക്ഷണം നടത്തിയപ്പോൾ തെളിഞ്ഞത്. അരിയിലും തക്കാളിയിലും വെണ്ടക്കയിലും പയറിലും കയ്‌പ്പയിലുമൊക്കെ എന്തെല്ലാമാണ് കണ്ടതെന്നോ? അണ്ണാച്ചികളുടെയും ചെർമ്മകളുടെയും മാപ്ലമാരുടെയും വെയർപ്പും ചോരയും മറ്റും…!”
Generated from archived content: story4_mar31_07.html Author: shankaranarayanan_malappuram