ചിന്തയിലാണ്ടിരിക്കുന്ന പേരക്കിടാവിനെ കണ്ടപ്പോൾ മുത്തച്ഛന് വലിയ സങ്കടവും കുറ്റബോധവും തോന്നി. അയാളുടെ മനസ്സ് പറഞ്ഞുഃ
കുഞ്ഞുമനസ്സിനെ വിഷമിപ്പിച്ചത് തെറ്റായിപ്പോയി. എനിക്ക് വയസ്സുകാലത്തും ഗൾഫുകാരനായ മകന് യൗവനകാലത്തും കിട്ടിയ ജീവിതസുഖം പേരക്കിടാവിന് ജനനം തൊട്ടേ കിട്ടി. ഇല്ലായ്മയും പട്ടിണിയുമൊന്നും അവനറിഞ്ഞില്ല. ഇതു തന്നെ ലോകമെന്ന മട്ടിൽ അവൻ സംസാരിക്കാനും പ്രവർത്തിക്കാനും തുടങ്ങി. വിശപ്പടക്കാൻ ഭക്ഷണം കിട്ടാത്തവരും ഉടുതുണിക്ക് മറുതുണിയില്ലാത്തവരും അന്തിയുറങ്ങാൻ വീടില്ലാത്തവരും നമ്മുടെ ഇടയിലുണ്ടെന്ന് അവനെ ബോധ്യപ്പെടുത്തണമെന്ന് ഞാൻ ശഠിച്ചു. ഇതിനായി അവനെയും കൊണ്ട് നാടുചുറ്റി. പാവം! ദുഃഖകരമായ കാഴ്‌ചകൾ കണ്ട് അവന്റെ മനസ്സിന് മുറിവേറ്റു. അവന്റെ സന്തോഷ ജീവിതയാത്രാവഴിയിൽ ഞാൻ കുപ്പിച്ചില്ലുകൾ വാരിവിതറി.
സങ്കടം സഹിക്കവയ്യാതെ ഏറെ വിഷമത്തോടെ അയാൾ പേരക്കിടാവിനോട് ചോദിച്ചു ഃ
“കുട്ടാ…അച്ഛച്ഛന്റെ പേരക്കുട്ടിക്കെന്താ ഒരു ചിന്ത?”
“പിന്നേയ്…. നമ്മൾ പോരുന്ന വഴിക്ക് ഒരു അടിപൊളി വീട് അച്ഛച്ഛൻ കണ്ടില്ലേ? അവിടെ കിടന്നിരുന്ന കാറ് അച്ഛച്ഛൻ കണ്ടിരുന്നോ? ഒരു പഴഞ്ചൻ മാരുതി. അടിപൊളി വീടിന് അടിപൊളി കാറും വേണ്ടേ അച്ഛച്ഛാ?”
Generated from archived content: story1_may15_07.html Author: shankaranarayanan_malappuram
Click this button or press Ctrl+G to toggle between Malayalam and English