ഒന്നാംതരം പാഠം

“പ്രതിജ്ഞ വായിച്ചത്‌ മതി കുട്ടാ. ഇതു നമുക്കു കാണാപ്പാഠമല്ലേ? വേറെ വല്ലതും വായിക്ക്‌”.

“അമ്മേ, പ്രതിജ്ഞയുടെ താഴെ കൊടുത്തത്‌ വായിക്കട്ടെ?”

“ശരി”

“പൊതുകിണറിൽ നിന്ന്‌ വെള്ളമെടുത്തതിന്‌ ദളിതനെ ചുട്ടുകൊന്നു”

“ദൈവമേ! ഇതാണല്ലേ കാര്യം? ഇങ്ങനെയൊക്കെ എഴുതിയാൽ തമ്പ്രാക്കൾക്ക്‌ രസിക്ക്വോ? വെറുതെയല്ല അവർ പത്തിവിടർത്തി ആടിയത്‌.”

“അമ്മേ, ഇതും പ്രതിജ്ഞയും കൂട്ടിച്ചേർത്ത്‌ ഞാനൊരു ചെറിയ പാഠമാക്കട്ടെ?”

“ശരി”

“ഇന്ത്യ എന്റെ രാജ്യമാണ്‌. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്‌. ഞാൻ എന്റെ രാജ്യത്തെ സ്‌നേഹിക്കുന്നു. പൊതുകിണറിൽ നിന്നും വെള്ളമെടുത്താൽ ഞാൻ ദളിതനെ ചുട്ടുകൊല്ലും.”

“ഹായ്‌! നല്ല ഒന്നാംതരം പാഠം…. ”ചോദ്യം കേട്ടമാത്രയിൽ ഒരു വിദ്യാർത്ഥിചാടിയെണീറ്റു പറഞ്ഞു.

Sir, Singular at top: Plural at bottom.

ശരിയാണോ ഉത്തരം എന്നറിയാൻ റഫറൻസ്‌ ലൈബ്രറിയിലേക്കു പാഞ്ഞ അദ്ധ്യാപകനു പിന്നിൽ കൂട്ടച്ചിരിയുയർന്നു.

Generated from archived content: story1_april20_09.html Author: shankaranarayanan_malappuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here