നവ ലിബറല്‍ അശ്ലീലം

രംഗം ഒന്ന് സ്ഥലം: ഹൈസ്കൂള്‍ . സമയം 10 എ. എം ഒന്‍പതാം ക്ലാസ്സുകാരന്റെ ബാഗില്‍ നിന്നുമാണ്‍ ക്ലാസ്ടീച്ചര്‍ അശ്ലീല സി. ഡി പിടിച്ചെടുത്തത്. കുറ്റവിചാരണക്കൊടുവില്‍ രക്ഷിതാവിനെ വിളിച്ചു വരുത്താന്‍ തീരുമാനിച്ചു.

സമയം11 എ. എം. ; പ്രധാനാദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയെ സ്കൂളില്‍നിന്നും ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി പറഞ്ഞു വിട്ടു.

സമയം 4 പി. എം ; നാ‍ാലുമണിയോടെ ശൂന്യത പേറേണ്ട സ്റ്റാഫ് റൂം പുരുഷപ്രജകളാല്‍ ആകാംക്ഷപ്പെട്ടു കിടന്നു. അവരില്‍ പലരും വിങ്ങിനിന്ന മൌനത്തെ പൊട്ടിച്ചു-

‘’ അതിയാന്‍ എപ്പോഴാണാവോ ഒന്നു പോവുക. അയാളുടെ മേശപ്പുറത്തായിപ്പോയല്ലോ!’‘ സമയം 5 പി. എം ; അസ്വസ്ഥതയുടെ ഞാണ്‍ വലിഞ്ഞുമുറുകിയിരിക്കുകയാണ്‍. പ്രധാനാദ്ധ്യാപകന്‍ . അദ്ദേഹം ആരോടെന്നില്ലാതെ പരഞ്ഞു-

‘’ ഇവറ്റകളൊക്കെ എപ്പോഴാണോ ഒന്നു പോവുക….’‘

സമയം 6 പി. എം ; കാത്തിരിപ്പിന്‍ വിരാമമിട്ട് പ്രധാനാദ്ധ്യാപകന്റെ ഭാര്യ പറഞ്ഞു- ‘’ ആ കുട്ടിയെ പറഞ്ഞു വിടേണ്ടിയിരുന്നില്ല …! തന്റെ മനസ്സ് എങ്ങനെ കൃത്യമായി ഭാര്യ വായിച്ചു എന്ന അറിവില്‍ പ്രധാനാദ്ധ്യാപകന്‍ അമ്പരന്നു!

Generated from archived content: story1_jan6_12.html Author: shaji_pullpalli

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here