പുതിയ സാഹിത്യം പുതിയ രാഷ്‌ട്രീയം

സ്‌ത്രീകളുടെയും ദളിതരുടെയും പുതിയ വിചാരം ബോധ്യപ്പെടുന്നിടത്തുനിന്ന്‌ രാഷ്‌ട്രീയ പരിവർത്തനം ആരംഭിക്കുന്നു. സ്‌ത്രീ, ദളിത്‌ സംജ്ഞകളിലൂടെ കാഞ്ച ഐലയ്യ, കെ.കെ. കൊച്ച്‌, കെ.എം. സലിംകുമാർ, സി. അയ്യപ്പൻ, കെ.കെ.ബാബുരാജ്‌ തുടങ്ങിയവർ കണ്ടെത്തുന്ന അന്വേഷണത്തിന്റെ ലോകം വിസ്‌തൃതമാണ്‌. സ്‌ത്രീകളെയും ദരിദ്രരേയും സംബന്ധിച്ച ബൃഹത്‌ ചിന്താപദ്ധതിയാണിതെന്ന്‌ കണ്ടെത്താൻ കഴിയും. ചരിത്രത്തെയുമ സംസ്‌കാരത്തെയുമ വിഘ്‌നപ്പെടുത്തുന്നവരാണ്‌ കുറുനരിയെപ്പോലെ ഓരിയിടുന്നത്‌. കാളയ്‌ക്കൊപ്പം പുലയനേയും പറയനേയും നുകത്തിൽ വച്ചുകെട്ടി നെല്‌പാടങ്ങൾ ഉഴുതിരുന്നു. കാലുകളും കൈകളും ബന്ധിച്ച്‌ അവരെ സവർണ്ണജന്മികൾ അടിമക്കമ്പോളത്തിൽ വിറ്റിരുന്നു. ഇത്‌ പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ ചരിത്രമാണ്‌. ചരിത്രത്തെ തമസ്‌കരിക്കുന്ന ബുദ്ധിജീവികളെ നീതിമത്‌കരിക്കാനാവില്ല. ഒരു കാലഘട്ടത്തിന്റെ ചരിത്രത്തിൽ മുഴുവൻ ഇരുൾ വീഴ്‌ത്തുകയാണ്‌ ഡോ.പി.കെ. രാജശേഖരൻ ചെയ്യുന്നത്‌. ചരിത്രത്തെ തമസ്‌കരിക്കാനുളള അദ്ദേഹത്തിന്റെ തന്ത്രമാണ്‌ ‘ദളിതവാദം; ദളിത്‌ വിരുദ്ധതയുടെ പ്രത്യയശാസ്‌ത്രം’ എന്ന പ്രബന്ധത്തിൽ കാണുന്നത്‌.

പുതിയ ചരിത്രവും പുതിയ സാഹിത്യവും രൂപപ്പെടുന്നതിൽ രാജശേഖരൻ ഇത്ര ഉത്‌കണ്‌ഠപ്പെടുന്നതെന്തിന്‌? പുതിയ ചരിത്രത്തേയും സാഹിത്യത്തേയും സമബുദ്ധിയോടെ നോക്കിക്കാണാനുളള ആർജ്ജവം രാജശേഖരന്റെ നിരീക്ഷണത്തിനില്ല. അദ്ദേഹത്തിന്റെ വലതുപക്ഷ നിലപാടാണ്‌ ഇതിനു തടസ്സമായി വരുന്നത്‌. സമചിത്തതയോടെ നേരിനെ കാണാൻ കഴിയാത്തതിന്റെ ദുശാഠ്യമാണ്‌ പി.കെ. രാജശേഖരന്റെ നിരീക്ഷണം.

മലയാളകഥയിൽ ദളിത്‌, സ്‌ത്രീ സാഹിത്യം വരുത്തിയ മാറ്റങ്ങൾ മാധവിക്കുട്ടി, പി.വത്സല, സാറാ ജോസഫ്‌, പട്ടത്തുവിള, ടി.കെ.സി. വടുതല, വി.പി. ശിവകുമാർ, വിക്‌ടർ ലീനസ്‌, യു.പി.ജയരാജ്‌, സി.അയ്യപ്പൻ, സുഭാഷ്‌ ചന്ദ്രൻ തുടങ്ങിവരുടെ കഥകൾ വെളിപ്പെടുത്തുന്നു. ഒന്നുകൂടി; സ്‌ത്രീ, ദളിത്‌ സാഹിത്യം പുതു പുരോഗമന പ്രസ്ഥാനമാണ്‌.

Generated from archived content: essay3_jan13_06.html Author: satheesh_chelatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here