എഴുത്തുകാരൻ ഃ സ്ഥലകാലങ്ങളിലൂടെ കടന്നുപോകുന്ന ദാർശനികൻ

!ആരാണ്‌ എഴുത്തുകാരൻ‘ എന്ന്‌ സ്വന്തം മനസ്സിനോട്‌ ചോദിക്കേണ്ട കാലമായിരിക്കുന്നു. കഥയും കവിതയും ലേഖനവുമൊക്കെ എഴുതുന്നയാൾ എന്നർത്ഥത്തിലാണ്‌ എഴുത്തുകാരൻ എന്ന സംജ്ഞ സാധാരണ ഉപയോഗിക്കുക. എന്നാൽ, അതിനപ്പുറം എഴുത്തുകാരൻ ദാർശനികനാണ്‌ എന്ന തിരിച്ചറിവാണ്‌ പുതിയ കാലം ഓർമ്മപ്പെടുത്തുന്നത്‌. കാലത്തെയും ചരിത്രത്തെയും പുനഃസൃഷ്‌ടിച്ച ദാർശനികനാണ്‌ എഴുത്തുകാരൻ. ആ അർത്ഥത്തിൽ കമ്യൂവിനും കാൾമാർക്‌സിനും, കോവിലനും, സി.ജെ. തോമസിനും, ഒ.വി.വിജയനും ചരിത്രത്തിൽ സ്‌ഥാനമുണ്ട്‌. ഉണർന്ന മനസ്സിന്റെ വിചാരത്തിലൂടെ ജീവിതത്തിൽ പൊരുൾ ഗ്രഹിക്കുന്നവനാരാണോ ആ മഹാവ്യക്തിത്വത്തിന്റെ ഉടമയാണ്‌ എഴുത്തുകാരൻ. കഥകൾ എഴുതുന്നവൻ കഥാകാരനാണ്‌. അയാൾ ദാർശനികനായ കഥാകാരനാവാൻ മൂന്നാം കണ്ണ്‌ കൂടിയേ തിരൂന്ന മാധവിക്കുട്ടിയും അരുന്ധതിയും കെ.പി .അപ്പനും ചിന്തയുടെ തീക്ഷണമായ സ്‌ഥലകാലങ്ങൾ സൃഷ്‌ഷടിക്കുന്നവരാണ്‌. ജീവിത്തിന്റെ അകക്കടലിലൂടെ യാത്ര ചെയ്യുന്നവരാണ്‌ അക്ഷരങ്ങളിലൂടെ പ്രപഞ്ചം കാണിച്ചുതരുന്നത്‌ഃ സി. രാധാകൃഷ്‌ണന്റെ ’തീക്കടൽ കടഞ്ഞ്‌ തിരുമധുരം‘ എന്ന നോവൽ അത്തരത്തിലൊന്നാണ്‌. എഴുത്ത്‌ വഴിപാടല്ല. ദാർശനികരുടെ പ്രവചനങ്ങളാണതിൽ മുദ്ര ചെയ്യപ്പെട്ടിരിക്കുന്നത്‌. ഈ വിപുലമായ അർത്ഥത്തിൽ ദാർശനിരുടെ പ്രവചനങ്ങളാണിതിൽ മുദ്ര ചെയ്യപ്പെട്ടിരിക്കുന്നത്‌. ഈ വിപുലമായ അർത്ഥത്തിൽ ദാർശനികനായ എഴുത്തുകാരൻ എന്ന്‌ വിശേഷിപ്പിക്കാവുന്ന മഹാനായ വ്യക്തിയാണ്‌ കാൾമാർക്‌സ്‌; എഴുത്തിനെയും എഴുത്തിന്റെ ശക്തിയെയും തിരിച്ചറിഞ്ഞ താർക്കികൻ. ’മാർക്‌സ്‌ എന്ന മനുഷ്യൻ‘ എന്ന പ്രബന്ധത്തിൽ എം. ഗോവിന്ദൻ മാർക്‌സിന്റെ വാക്കുകൾ ഉദ്ധരിച്ചിട്ടുണ്ട്‌; ’ഒരെഴുത്തുകാരൻ എഴുതുവാനും വേണ്ടി പണമുണ്ടാക്കണം. തന്റെ കൃതികൾ ഉപകരണമായി അയാൾ കരുതരുത്‌. അവ സ്വയമേ ലക്ഷ്യങ്ങളാണ്‌. ഒരെഴുത്തുകാരൻ, മതപ്രചാരകനെപ്പോലെ തന്റെ സ്വന്തം രീതിയിൽ മനുഷ്യനേക്കാൾ ദൈവത്തെ അനുസരിക്കുന്നു.‘ കുറേ പുസ്‌തകങ്ങൾ എഴുതിയയാൾ എന്നർത്ഥത്തിൽ എഴുത്തുകാരൻ എന്നു പറയുക അസാദ്ധ്യമാണ്‌. പ്രകൃതി, സമൂഹം, മനുഷ്യർ ഇവയോടുള്ള ദർശനത്തിൽ നിന്ന്‌ സവിശേഷമായ മറ്റൊരു അറിവ്‌ ലഭിക്കുന്നവനാണ്‌ എഴുത്തുകാരൻ. അത്തരമൊരു ജ്ഞാനമുണ്ടെങ്കിലേ ജീവിതത്തെ കാണാൻ കഴിയൂ. കലയേയും സാഹിത്യത്തേയും വിശ്വസ്‌തമായ രീതിയിലൂടെ കാണുകയും എഴുതുകയും ചെയ്യുന്നവനാണ്‌ എഴുത്തുകാരൻ. വിശുദ്ധിയുള്ള മനസ്സിൽ വിചാരത്തിന്റെ തീ സൂക്ഷിക്കുന്നവനെയാണ്‌ ദാർശനികനായ എഴുത്തുകാരനെന്നു പറയുക.

Generated from archived content: eassay1_nov15_08.html Author: satheesh_chelatt

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here