മുറുക്കം

രാത്രിയിൽ മുറുക്കിക്കെട്ടിവച്ച

ചെണ്ടയിൽ ഒരു വണ്ട്‌ പറന്നുവീണ്‌

മൗനത്തെ ഉടച്ചിട്ടു,

ചെണ്ട വിങ്ങിപ്പൊട്ടി

ഹൃദയത്തിലൊതുക്കിക്കെട്ടിവച്ച

ദുഃഖം ഒരു വാക്കു പറന്നുവീണ്‌

ഉടച്ചെറിയാം.

പിന്നെ വിങ്ങിപ്പൊട്ടി

ഒരു കവിതയെങ്കിലുമാവാം.

Generated from archived content: poem8_mar10_08.html Author: sasidharan_kundara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here