രാത്രി, നിലാവ്-മുറ്റത്തു ഞാൻ
പൊക്കത്തിൽ മൂന്നുകസേരകൾ
പ്രേമം, ഭ്രാന്ത്, മരണമെന്ന്
ഇരിക്കുവാൻ മൂന്നുപേർ-
ചൊടികൾ അമൃതായതുപറയും
മൃതി നിറുത്താതെ ചിരിക്കും
ചിരി ഭ്രാന്തിലലിഞ്ഞുമായും
കുടിക്കൂ പ്രണയം, മരണം പറഞ്ഞൂ
ഭ്രാന്തിന്റെ പാട്ടുകൾ മറന്നു
വലിക്കൂ, കുടിക്കൂ നീയാവോളം
അരസികനാകരുതു രാത്രിയിൽ
പകൽ ഇരുട്ടിന്റെ പൂന്തോട്ടമെന്ന്
വീണ്ടും മരണം മൊഴിയുന്നു
നിലാവുമങ്ങിമായുമ്പോൾ
കവിയോ കാമുകനോ ഭ്രാന്തനോ
മരിച്ചതെന്ന് പുലർകാലം!
Generated from archived content: poem7_nov25_05.html Author: sasidharan_kundara