വിപ്‌ളവം

ആരോടും പറയാതെ, ഒരു ചരടുപോലുമില്ലാതെ ഇന്നലെയവർ ഒന്നിച്ച്‌ താമസം തുടങ്ങി. കൂട്ടിന്‌ പ്രണയവും വിപ്ലവവും പിന്നെ ദാരിദ്ര്യവും.

കാലം കീഴ്‌മേൽ മറിഞ്ഞു.

ഇന്നവർക്ക്‌ എല്ലാമുണ്ട്‌.

നാളെയവർ വീണ്ടും വിവാഹിതരാവുകയാണ്‌. നൂറ്‌ കാർ അകമ്പടിയോടെ, ആയിരംപേർക്ക്‌ ഊണു നൽകി, ഗുരുവായൂരിൽ.

വിപ്ലവം അലയുകയാണ്‌, പുതിയ ഇരയെത്തേടി തേക്കിൻകാട്‌ മൈതാനത്ത്‌.

Generated from archived content: story4_dec9_06.html Author: saseendranath_kodambuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here