എന്റെ ദിനങ്ങൾ

എന്റെ സ്വപ്‌നങ്ങളിൽ

കടന്നുവന്നച്ഛൻ

എന്നെ കരിങ്കൽച്ചീളുമായ്‌

പിന്തുടരുകയാണ്‌

അമ്മ കവിൾത്തടം

പൊത്തി കരയുകയാണ്‌

എന്റെ ഓണവും

ക്രിസ്‌തുമസും ഈസ്‌റ്ററും

വാരിയ ചോറിൽ വീണ

കണ്ണീരിൽ കുതിരുകയാണ്‌

അമ്മയെ ഞാൻ സ്‌നേഹിക്കുന്നു;

അച്ഛനെയും.

Generated from archived content: poem8_sep.html Author: santhosh_thomas

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here