ജനാലകൾ

ജനാലകൾ മെല്ലെയടച്ചിടാം

ടിവിയിലിഷ്‌ടചാനൽ തുറന്നിടാം

(പരസ്യമെങ്കിലും രഹസ്യമായി)

സിരകളിൽ പതയുമീ കാഴ്‌ചകൾ

സ്വർഗ്ഗീയമെന്ന്‌ മതികയക്കാം.

ഒരേനേരമൊരേ കാഴ്‌ചകൾ

പലയിടങ്ങളിൽ പലർ കണ്ടിരിക്കേ

രഹസ്യമെന്നതടയുന്ന

ചില്ലുജനൽപാളികൾ മാത്രമല്ലോ!

Generated from archived content: poem4_may.html Author: sankaran_korom

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English