പാതവക്കത്തെ കൽച്ചുമരിൽ പിടിച്ചുനിന്ന് വിറയൽ അടക്കി വൃദ്ധൻ പറഞ്ഞുഃ
“വയ്യ, എനിക്കിനി വയ്യ. എഴുപതു വർഷ്െ ഭാരം ഇപ്പോൾ തന്നെ എനിക്കു പറ്റാതായിയിരിക്കുന്നു. എന്റെ ചുമലുകളിൽ അതു താങ്ങുന്നില്ല.”
അതുകേട്ട് അടുത്തു നിന്നിരുന്ന പുരോഹിതൻ പറഞ്ഞുഃ
“നിങ്ങളുടെ ഭാരം ചുമക്കാൻ… ലഘൂകരിക്കാൻ ഞാൻ സഹായിക്കാം.”
വൃദ്ധൻ അതുകേട്ട് മെല്ലെ ചിരിച്ചു. എന്നിട്ടു പറഞ്ഞു.
“ഇത് അവനവൻ സ്വയം സമ്പാദിക്കുന്ന ഭാരമാണ്. അത് പരസ്‌പരം കൈമാറാനാവില്ല. ഈ ഭാരത്തിനടിയിൽപെട്ട് നാം ഓരോരുത്തരും…”
പുരോഹിതൻ വൃദ്ധനെ മിഴിച്ചുനോക്കി നിന്നു.
Generated from archived content: story3_june.html Author: sankar_kariyam