വിധി…വിധി

രണ്ടു പത്രവാർത്തകൾഃ

ആദിവാസി യുവതികളെ നാട്ടിലെ ‘സംസ്‌കൃത ചിത്ത’ന്മാരായ പുരുഷന്മാർ ഉപദ്രവിച്ചു. യുവതികൾ കോടതിയിൽ പരാതിപ്പെട്ടു.

രണ്ടുമൂന്നു ദിവസം മാത്രം പ്രായമുള്ള ഒരുകുഞ്ഞ്‌ ഒരു കാർഡ്‌ ബോർഡ്‌ പെട്ടിയിൽ വഴിയരികിൽ കിടക്കുന്നു.

ആദ്യത്തെ സംഭവത്തിൽ യുവതികൾക്ക്‌ ശിക്ഷ ഉറപ്പായും കിട്ടും. അവർ നിഷ്‌കളങ്കരായ പുരുഷന്മാരെ പ്രലോഭിപ്പിച്ചു. അതിനു കാരണക്കാരായ സ്ര്തീകളിൽ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കി ടി പുരുഷന്മാർക്ക്‌ കൊടുക്കേണ്ടതാണ്‌, എന്നാവും വിധി.

കുഞ്ഞിനെ ആരും ഉപേക്ഷിച്ചതല്ലെന്നും സ്വയം പെട്ടിയിൽ കയറി വഴിയരികിൽ പോയി കിടന്നതാണെന്നും, മാതാപിതാക്കൾക്ക്‌ തന്മൂലം ഉണ്ടായ മനോവിഷമത്തിനും മാനനഷ്ടത്തിനും കുഞ്ഞിൽ നിന്ന്‌ നഷ്ടപരിഹാരം ഈടാക്കേണ്ടതാണെന്നും വിധി വരികയില്ല. കാരണം,

കുഞ്ഞു പരാതിപ്പെട്ടിട്ടില്ല!

Generated from archived content: story5_dec11_07.html Author: sajini_pavithran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here