ഒരു കടങ്കഥ

‘ഞങ്ങൾ’ എപ്പോഴും പാവങ്ങളോട്‌ ചേർന്ന്‌, പാവങ്ങൾക്കു വേണ്ടുന്ന എല്ലാ സാധനങ്ങളുടെയും വില വർദ്ധിപ്പിക്കുക, പാവങ്ങളുടെ അവശ്യസാധനങ്ങൾക്ക്‌ ദൗർലഭ്യം ഉണ്ടാക്കുക, പാവങ്ങൾക്ക്‌ സഞ്ചരിക്കാനുളള കുണ്ടും ചെളിയും നിറഞ്ഞ റോഡുകൾ കൂടുതൽ മോശമാക്കുക, പാവങ്ങളുടെ സ്ഥലം കൈയ്യേറി കുത്തകക്കാരെ പ്രീണിപ്പിക്കുക, പാവങ്ങളുടെ കുഞ്ഞുങ്ങൾക്ക്‌ പഠിക്കാനുളള അവസരം ഇല്ലായ്‌മ ചെയ്യുക, പാവങ്ങളുടെ തൊഴിലവസരങ്ങൾ കവർന്നും മോഷ്‌ടിച്ചും സ്വന്തമാക്കുക, പാവങ്ങൾക്ക്‌ എല്ലാ മേഖലയിലും നീതി നിഷേധിക്കുക- അങ്ങനെയങ്ങനെ ‘ഞങ്ങൾ’ എപ്പോഴും പാവങ്ങളോട്‌ ചേർന്ന്‌ നിൽക്കുന്നു. ഇനി പറയൂ, ആരാണ്‌ ഞങ്ങൾ?

ഉത്തരംഃ വലതുപക്ഷവും ഇടതുപക്ഷവും മുന്നണിപക്ഷവും.

Generated from archived content: sept_essay10.html Author: sajini_pavithran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here