ബുദ്ധിജീവി

റോഡിലൊരു ഇരുകാലിജീവി

ബോധമറ്റു കിടക്കുന്നു

നാലുദിക്കിനെയും ഓർമ്മപ്പെടുത്തുന്ന

ചൂണ്ടുപലകയായി കൈയ്യും കാലുകളും

വിടർത്തപ്പെട്ടിരിക്കുന്നു

കാൽപാദംവരെ നീളുന്ന കുപ്പായമിട്ട്‌

മുരടനക്കി കടവായ്‌ക്കു നുരയും

പതയുമായി പേടിപ്പിക്കും വിധം….

അങ്ങനെ…. കേശഭാരത്തിലാകമാനം

വിശറുകൾ ജാഥ നയിക്കുന്നു.

ശ്ശെടാ…. ഇതെന്തു ജീവി?

കൂടിനിന്നവരിലാരൊ പറഞ്ഞു;

“പേടിക്കേണ്ട, ഇത്‌ കടിക്കുന്ന ജീവിയല്ല

ബുദ്ധി ജീവിയാണ്‌…..”

Generated from archived content: poem1_jun10_10.html Author: ramesh_makayiram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here