സ്വത്ത്‌

അച്ഛൻ മരിച്ചു. ഉദ്യോഗസ്ഥരായ മക്കൾ ദൂരദേശങ്ങളിൽ നിന്നെത്തി.

പൊതുകാര്യപ്രസക്തനായിരുന്നു പരേതൻ. അതുകൊണ്ടു ശവസംസ്‌കാരച്ചടങ്ങിൽ വൻജനാവലി പങ്കെടുത്തു. എല്ലാം കഴിഞ്ഞു; ചിത കത്തിയെരിഞ്ഞു തീരാറായി. മക്കളെല്ലാം ഒത്തുകൂടി അമ്മയോടു പറഞ്ഞുഃ

“അമ്മേ, അച്ഛൻ വിൽപത്രമൊന്നും എഴുതിവച്ചിട്ടില്ല. അളവറ്റ സ്വത്തുക്കളുണ്ടല്ലോ. എല്ലാം ഞങ്ങൾക്കൊന്ന്‌ ഭാഗിച്ചുതരണം. അമ്മ വിഷമിക്കേണ്ട. അമ്മയെ സുരക്ഷിതമായി നോക്കാൻ ഞങ്ങൾ വേണ്ടുന്ന ഏർപ്പാട്‌ ചെയ്തിട്ടുണ്ട്‌”.

അമ്മ തന്റെ ഒട്ടിയ മാറിടത്തിലേക്കും, മക്കളുടെ ചുണ്ടുകളിലേക്കും മാറിമാറി നോക്കി; നെടുവീർപ്പിട്ടു.

Generated from archived content: story6_dec11_07.html Author: ramapuram_mani

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here