പാമ്പും കയറും

കൂട്ടം തെറ്റിയതിന്‌ പൊതിരെത്തല്ല്‌

കൂട്ടിനുപോയതിന്‌ പൊരിഞ്ഞ വെയില്‌

കൂട്‌ തേടിയതിന്‌ പൊലിഞ്ഞ നക്ഷത്രം

കുട്ടിച്ചോറായതിന്‌ പൊട്ടിയ ബലൂൺ

കുടമുടച്ചതിന്‌ പൊട്ടിട്ട പെണ്ണ്‌

മണ്ണിന്റെ കണ്ണാടി നീട്ടുന്ന നീ നീയല്ല

വലിഞ്ഞുമുറുകുന്ന കയറാണ്‌

ലയനവെപ്രാളം ചുഴി സംഗീതം

ഊരാക്കുടുക്കായ ജീവൻ-

ഫണം വിടർത്തട്ടെ ദംശനത്താൽ

അന്തർദ്ദാഹങ്ങളുടെ നിറഞ്ഞാട്ടം.

സൂര്യദാഷം സ്‌ഫുരിച്ച കണ്ണ്‌-

നിന്റെ ഗർഭത്തിൽ തുറക്കട്ടെ.

കണ്ടുമറന്ന ആ പഴയ കിണറ്റിൻകര

പടമൂരിപ്പോയ നട്ടുച്ച

ഉച്ചിയിൽ നിറയുന്നു; പൊട്ടുന്നു.

കാണട്ടെ അറിയട്ടെ ഈ കയറാട്ടത്തെ

*2007 ആഗസ്‌റ്റിൽ മൾബെറി ഷെൽവിയുടെ നാലാം ചരമവാർഷികം

Generated from archived content: poem17_agu31_07.html Author: rakeeshnath_kr

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here