“എന്റെ സ്വത്ത് ഞാനാർക്കുവേണമെങ്കിലുമെഴുതി കൊടുക്കും. അതുചോദിക്കാൻ നീയാരാ”
അച്ഛൻ കലിതുള്ളി.
“അപ്പോൾ രാമൻ ചെയ്‌തതുപോലെ ഞാൻ വനവാസത്തിനു പോകണമെന്നാണോ?”
മകൻ അച്ഛനുനേരെ വാക്കുകൾകൊണ്ട് അസ്‌ത്രം തൊടുത്തു.
“അതെ…..”
പക്ഷേ, മകൻ വനവാസത്തിനു പോകാൻ തയ്യാറാകാതെ അച്ഛനെ വൃദ്ധസദനത്തിലാക്കി സ്വയം കിരീടമണിഞ്ഞു.
Generated from archived content: story2_aug1_09.html Author: rajeev_g_idava