കറി

മുളകരയ്‌ക്കുന്ന കൈകൊണ്ട്‌

കണ്ണീര്‌ തുടയ്‌ക്കുന്നു

ഉപ്പും എരിവും അധികമെന്ന്‌ പറഞ്ഞ്‌

അയാൾ മുഖത്തേയ്‌ക്ക്‌

കറി വലിച്ചെറിയുന്നു.

ആർക്കും വിളമ്പിക്കൊടുക്കാനില്ലാതെ

ഉപ്പും എരിവുമുള്ള കറി

അവളുടെ കണ്ണിൽ എപ്പോഴും

നിറഞ്ഞുകിടക്കുന്നു.

Generated from archived content: poem17_novem5_07.html Author: rajeesh_chirappad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here