ആ – ഗൃഹം

വീട്ടിൽ അനക്കങ്ങൾ

പൊട്ടലും ചീറ്റലും

വറചട്ടിയുടെ പിന്തിരിപ്പൻ നയവും

കാവൽ മൃഗത്തിന്റെ

സമയം തെറ്റിയുള്ള ഉറക്കവും

പതിവായിരിക്കുന്നു

രാത്രിയിൽ നിയോൺ വെളിച്ചത്തിൽ

അനിയന്റെ മതിലുചാട്ടം

പൂവരശിന്റെ പഴയ

ചുരളഴിക്കുന്ന അമ്മ

കുക്കറിന്റെ നിലവിളി കേൾക്കുന്നില്ല

ഒഴിഞ്ഞ പാൽക്കുപ്പിയിൽ

സ്നേഹം നിറയ്‌ക്കാൻ

ഓടി നടക്കുന്ന അനുജത്തി

ചതഞ്ഞ തലയണയിൽ

അച്ഛന്റെ വിയർപ്പുഗന്ധം

കാർപ്പോർച്ചിൽ കിടന്ന

കവിതയ്‌ക്കിടയിൽ

തളയ്‌ക്കപ്പെട്ട പ്രേമം

ഞരങ്ങുന്നുണ്ടായിരുന്നു ഞാൻ…

Generated from archived content: poem1_may15_07.html Author: raghul_g_nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here