അങ്കണത്തുമ്പത്തതെന്നോ കുഴിച്ചിട്ട
സ്വപ്‌നച്ചെടിയുടെ ബീജം മുളച്ചെന്ന്
കാലം തിരിയവേ പൂത്തുലഞ്ഞാടിയ
സ്വപ്‌നത്തിൻ പൂവുകൾ മാടിവിളിച്ചെന്ന്
പൂവിനെ തൊട്ടുതലോടവേ
മുത്തച്ഛൻ സ്വപ്‌നങ്ങൾ കണ്ടങ്ങു-
റങ്ങിയും പോയെന്ന്.
Generated from archived content: poem25_sep2.html Author: radhakrishnan_thazhakkara