കരിക്കട്ട

ചാരംമൂടിയ കനൽക്കട്ട

ഊതിത്തെളിക്കുമ്പോൾ

കാറ്റുപറഞ്ഞു…

ഉജ്ജ്വലമായ തുടക്കത്തിൽ

നിന്മുഖത്ത്‌,

എന്തൊരു രക്തച്ഛവിയായിരുന്നു!

സ്വപ്‌നങ്ങളിൽ മഴവില്ല്‌,

കണ്ണിൽത്തിരയിളക്കം

കന്മതിലുകൾ തകർത്തെറിയാൻ

കൗമാരം കുതിച്ചുപാഞ്ഞു

അലകടൽ പൊട്ടിച്ചിരിച്ചൂ

അലറിയടുത്തൂ

ക്രൂദ്ധമാം നിമിഷങ്ങൾ…

ഓരിയിടുന്ന വേട്ടനായ്‌ക്കളുടെ

നടുവിലവൾ

ഏകയായ്‌ തിരിഞ്ഞുനടന്നു

സ്വപ്‌നങ്ങൾ പൂത്തിറങ്ങുന്ന താഴ്‌വര..

പ്രഭാതത്തിൽ മഞ്ഞിൻകണംപോലെ

രക്തബിന്ദുക്കൾ

കാട്ടുനായ്‌ക്കൾ കടിച്ചെറിഞ്ഞ

മാംസത്തുണ്ടുകൾ….

Generated from archived content: poem3_may15.html Author: r_sreedevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here