കോഴവിവാദത്തിൽപ്പെട്ടതിനെ തുടർന്ന് ഹാൻസിക്രോണിയെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം രാജിവെച്ചു. 2001 ജൂണിലെ വിമാനാപകടത്തിൽ മരിക്കുകയുംചെയ്തു. അനന്തരം ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ സാരഥ്യം ഷോൺപൊളേളാക്കിന്റെ തലയിലായി. ദക്ഷിണാഫ്രിക്ക ക്രിക്കറ്റുരംഗത്തെ വൻശക്തിയായി വളർന്നു ജൈത്രയാത്രകൾ നടത്തി. അവർക്ക് 2003-വേൾഡ്കപ്പ് ക്രിക്കറ്റ് മാമാങ്കത്തിന് ആതിഥ്യമരുളാനുളള അവസരവും കൈവന്നു. അങ്ങനെ 2003 ഫെബ്രുവരി 8-ാം തീയതി മുതൽ ഷോൺപൊളേളാക്ക് പുഞ്ചിരിക്കാൻ തുടങ്ങി. എന്നാൽ ആ പുഞ്ചിരി പൗർണ്ണമിപ്പോലെ വളർന്നിട്ട് ക്രമേണമാഞ്ഞ് മാർച്ച് 3-ാം തീയതിയോടുകൂടി തീരെയില്ലാതായി. ദക്ഷിണാഫ്രിക്കയ്ക്ക് സൂപ്പർസിക്സിൽ എത്താൻപോലും കഴിഞ്ഞില്ല. രാജ്യത്തെ ആരാധകവൃന്ദം നിരാശരായി. ആരോപണങ്ങൾ അരങ്ങേറി. അവസാനം പൊളേളാക്കിന് നായകപദവി നഷ്ടപ്പെട്ടു. എല്ലാവരും ഹാൻസീക്രോണിയെ ഓർമ്മിച്ചു. ക്രോണിയ ജീവിച്ചിരുന്നെങ്കിൽ ഇതു സംഭവിക്കുമായിരുന്നില്ല. ടീമിനെ ക്രോണിയെപോലെ നയിക്കുവാൻ പൊളേളാക്കിനു കഴിഞ്ഞില്ല. ജനം വിധിയെഴുതി. തരംതാഴ്ത്തപ്പെട്ട നായകസ്ഥാനം പോയെങ്കിലെന്താ പൊളേളാക്ക് കാശിനുവേണ്ടി രാജ്യത്തെ ഒറ്റികൊടുത്തില്ലല്ലോ…കളിയിൽ ജയവും പരാജയവുമൊക്കെ മാറിമാറി വന്നെന്നിരിക്കും. അതാണു കളി…അതാണു ജീവിതം തന്നെ…
Generated from archived content: nov_story4.html Author: r_seethapathi