സാധാരണ ചെയ്യുന്നതൊന്നും എനിക്ക് ഇപ്പോൾ ചെയ്യാനാവുന്നില്ല എന്ന കലശലായ തോന്നൽ. ഓർമ്മയുടെ തന്മാത്ര കുറഞ്ഞതാണോ എന്ന തോന്നൽ ചിത്രം കണ്ടതിനു ശേഷം കൂടി.
ഡോക്‌ടർ എല്ലാ ടെസ്‌റ്റും നടത്തിക്കഴിഞ്ഞപ്പോൾ പറഞ്ഞുഃ “സാർ, എന്തും ഏറ്റെടുക്കാൻ ഞാൻ തയ്യാറെടുത്തുകഴിഞ്ഞു. പറഞ്ഞോളൂ, നല്ല പച്ചമലയാളത്തിൽ.”
ഡോക്‌ടർ പറഞ്ഞുഃ “പച്ചമലയാളത്തിൽ? ഇത് വെറും മടിയാണ് – അലസത”.
ഞാൻ പറഞ്ഞുഃ “സാർ, ഇതിന്റെ മെഡിക്കൽ പദം ഒന്നു പറഞ്ഞു തരുമോ വീട്ടിൽ പോയി ഭാര്യയോടു പറയാനാണ്.”
Generated from archived content: story6_dec9_06.html Author: r_radhakrishnan