ക്ഷണം

എൻ ശവം ഞാൻതന്നെ

തിന്നുതീർന്നല്ലോ

എന്തിനു കണ്ണുനീർ പാവം കഴുകാ!

വട്ടം കറങ്ങിക്കറങ്ങിച്ചിറകി-

ട്ടൊട്ടേറെ നീയടിച്ചില്ലേ കഴുകാ!

നിന്നിൽ കനലായ്‌ ജ്വലിക്കുന്ന ദുഃഖം

നമ്മൾക്കു പങ്കിടാം നാളെയാകട്ടെ

നിന്റെ പരാജയ വീരേതിഹാസം

നിന്നെയും കേൾപ്പിച്ചു പാടാമൊരിക്കൽ

വീണ്ടും മരിച്ചുതരാം നിനക്കായ്‌ ഞാൻ

വീണ്ടും വരൂ വരാൻ നീ മടിക്കായ്‌ക.

Generated from archived content: poem6_jan.html Author: puliyur_ravindran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here