മാതൃത്വം
പെറ്റകുഞ്ഞ് പെരാമ്പുലേറ്ററിൽ
‘പെറ്റ്’ പെണ്ണിന്റെമപട്ടാപ്പകലുമിരുട്ടിലാക്കി-
ക്കട്ടുകൊണ്ടോടുന്നു സത്യവാന്മാർ
ഒട്ടുമില്ലാർക്കുമുറക്കമിപ്പോൾ
മോഷ്‌ടാക്കൾ നാടുവാഴുന്ന കാലം
പട്ടിയെ വാങ്ങി തുടലുവാങ്ങി
കെട്ടുവാൻ കൂടുമുടനെ വാങ്ങി
നെയ്‌ച്ചോറിറച്ചി മസാലദോശ
വച്ചു വിളമ്പി വ്യായാമമേറി
നായയ്‌ക്കു കേസരീയോഗമായ്, ഞാൻ
നായ്‌ക്കോലമാടും നടനുമായി
പട്ടിക്കിടാനൊരു പേരുവേണം
പുത്തൻ നിഘണ്ടുവതിനുവേണം
മനുഷ്യനെന്നിതിനു പേരിടുകിലയ്യോ
മനുഷ്യരടങ്ങുമോ പേയിളകും!
പട്ടിയെ പട്ടിയെന്നു വിളിക്കാൻ
പട്ടിയല്ലാത്ത ഞാൻ ഭാഗ്യഹീനൻ.
മാറിൽ!
ഡെലിവറി
ഡെലിവറി വീട്ടിൽ മോശം
ഹോം ഡെലിവറി അതിവിശേഷം!
Generated from archived content: poem13_sep2.html Author: puliyur_ravindran