അരൂപി

സത്യത്തിന്റെ ഉലയില്‍ നിന്നാളിച്ചിതറിയ
വാക്കുപോലെയാണു നീ
പരാജയത്തിന്റെ കയ്പും ചവര്‍പ്പും കുടിച്ച്
ഏകാകിയും അരൂപിയുമാണു നീ
കലിയുഗവരദാ, സത്യദര്‍ശനത്തിന്റെ
മൌഢ്യങ്ങളില്‍ നീ ഉദാരനും
ഞാന്‍ നിന്റെ വിനീതദാസനുമയി
ഇടനെഞ്ചിലാഴത്തിലൊരു മുറിവും
പിന്ന്നെയീ വേണുവും തന്ന്
നീയെന്റെ പ്രാണനെ വിട്ട് പോയതെവിടെ?

Generated from archived content: poem1_may07_12.html Author: preetha_j.priyadarshini

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here