തിമിർത്തുപെയ്യുന്ന മഴയുടെ
ഹൃദയത്തിൽ പട്ടികൾ ഓരിയിടുന്നു
ഇരുളിൽ കോമരങ്ങളുറഞ്ഞുതുള്ളുന്നു
മഹാമൗനത്തിന്റെ പൊട്ടിത്തെറിയിൽ
അകത്തുനിന്നും അമ്മ വിളിക്കുന്നു;
“മകനേ അകത്തേക്കു വന്നോളൂ.
നല്ല കാറ്റും മഴയും മൗനവും വരുന്നുണ്ട്”.
അപ്പോൾ ഞാൻ ഓർക്കുകയായിരുന്നു
അമ്മ മരിച്ചിട്ട് ഇന്നേക്ക്…
Generated from archived content: poem15_agu31_07.html Author: prasobh_sakalyam
Click this button or press Ctrl+G to toggle between Malayalam and English