പുതുനിറങ്ങൾ

വല്ലപ്പോഴും വന്നുപോകും

വാർമഴവില്ലേ, ലോകം

നിന്നെക്കണ്ടിട്ടറിഞ്ഞില്ലെന്നോ?

ഇല്ല നേരമാർക്കും മാനം

നോക്കിനടക്കാൻ, വിരൽ-

ത്തുമ്പിലല്ലോ ഞങ്ങൾക്കിപ്പോൾ

വർണ്ണവൈവിധ്യം!

പൊടിയും മുൾച്ചെടിക്കുത്തും

വെയിലുമേൽക്കാൻ

ഞങ്ങൾ പഴഞ്ചന്മാരല്ല, മഴ

പെയ്‌തുതോരുമ്പോൾ

പൊഴിയും മാമ്പഴത്തിനായ്‌

ചെളി ചവിട്ടാൻ

വെറും കൊതിയന്മാരല്ല, നൂഡിൽസ്‌

കൊതിപ്പിക്കുമ്പോൾ.

പഴയതൊക്കെയും

പരിഹസിച്ചു തളളി

ഇവർ തീർപ്പൂ, തളളലാലേ

പുതിയ ലോകം!

Generated from archived content: poem11_jan.html Author: prameela_devi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here