ഇരട്ടിമധുരത്തിനെ ചെന്നിനായകം എന്നു വിളിക്കുന്നത് എത്ര സങ്കടകരമാണ്. നാറാണത്തുജ്ഞാനിയെ ഏതോ വിവരദോഷികൾ നാറാണത്തു ഭ്രാന്തനെന്ന് വിളിച്ചു തുടങ്ങി. ഇപ്പോൾ നാറാണത്തുജ്ഞാനി എന്ന പേരിൽ കത്തയച്ചാൽ അത് ‘മേൽവിലാസക്കാരനെ അറിയില്ല’ എന്ന കുറിപ്പോടെ മടങ്ങിവരും. നാറാണത്തുഭ്രാന്തൻ എന്ന മേൽവിലാസത്തിൽ കത്തയച്ചാലേ അത് ജ്ഞാനിയുടെ കൈയിൽ കിട്ടുകയുളളു.
Generated from archived content: story4_may.html Author: pr_nadhan