വിളി

മാംസം വാര്‍ന്നുപോയ അസ്ഥികൂടത്തെ
ശരീരം എന്നു വിളിക്കാമോ?
ജലം തീര്‍ന്നുപോയ മണല്‍ക്കൂട്ടത്തെ
പുഴ എന്നു വിളിക്കുമോ?
മനുഷത്വം ചോര്‍ന്നുപോയ ഇരുകാലിയെ
മനുഷ്യന്‍ എന്നു വിളിക്കുമോ?
വിളിക്കും; വിളിക്കണം
ഉത്തരാധുനികാനന്തരംബോധം
ആവശ്യപ്പെടുന്നതതാണ്!

Generated from archived content: poem2_aug11_11.html Author: pp_naraynan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here