ക്യാപ്‌സുൾ കവിതകൾ

പി.കെ.ഗോപി

വ്യദ്ധസദനങ്ങൾ ഉണ്ടാകുന്നത്‌

എനിക്ക്‌ നിന്നെ വേണ്ട

നിനക്ക്‌ എന്നെ വേണ്ട

നമ്മുടെ മക്കൾക്ക്‌

നമമളെ വേണ്ട!

അവരുടെ മക്കൾക്ക്‌….

ഡോ.സരസ്വതീശർമമ

കരട്‌

നിൻ സ്വപ്‌നങ്ങളുടെ തെളിനീരിൽ

നിന്നെന്നെ ഞാൻ കോരിക്കളയട്ടെ

നിൻ കണ്ണിൽനീളും ഭാവിയാം വഴിയിൽ

നിന്നെന്നെ ഞാൻ തൂത്തെറിയട്ടെ.

ജിഷാ അലക്‌സ്‌

മൂന്നുകവിത

കടൽ

എല്ലാം തരും

തരുന്നതെടുക്കും!

ചന്ദ്രൻ

ബില്ലാകാത്ത നിശാവെളിച്ചം

ശ്‌മശാനം

ഒന്നുമറിയാത്ത ഇടം!!

ഷൈജു അലക്‌സ്‌

തണൽ

രോഗം മാറാത്ത മകനോട്‌

അമ്മ നിശ്ശബ്‌ദമായി

തപിക്കുകയും സംവേദിക്കുകയും..

ഫ്‌ളാസ്‌കിലെ കാപ്പിയും നെഞ്ചിലെ ചൂടും

യാചിക്കുന്നു.

പി.ശിവരാജ്‌,കോലടത്ത്‌

ഓട്ടം

ആനയാകാനുളേളാട്ടമാണാകെ!

അതിലൊരുവനുറുമ്പാകാനുറച്ചു

ലക്‌ഷ്യത്തിലെത്താനൊരു തടസവും

തടസമല്ല; ആനയുമാഹാരം!

ഉറുമ്പെന്തൊരാനയാണേമാന്നേ?

ഇൽയാസ്‌ പാരിപ്പളളി

മിണ്ടിയില്ല

തൊട്ടുതൊട്ടു നിന്നപ്പോൾ

തൊട്ടടുത്തുനിന്നപ്പോൾ

വിട്ടുനില്‌ക്കെന്നോ താനാദ്യം

തോന്നിയെന്നാൽ മിണ്ടിയില്ല,

വിട്ടുവിട്ടു നിന്നപ്പോൾ

വിട്ടകന്നു നിന്നപ്പോൾ

തൊട്ടുനോക്കാൻ തോന്നി-

യെന്നാൽ മിണ്ടുവാനും പറ്റിയില്ല!

ചെറിയമുണ്ടം അബ്‌ദുൾറസാഖ്‌

ചിലസമയങ്ങളിൽ

ചില ഇലകൾ

ജലകണങ്ങളെ

ഉരുട്ടിവീഴ്‌ത്തുന്നു

എന്നാലും അത്‌

മനമില്ലാമനസ്സോടെ

അടുപ്പം

സങ്കടങ്ങളിൽ തലപൂഴ്‌ത്തുന്നവയത്രെ

സമയങ്ങളിൽ ചിലത്‌.

കമലാക്ഷൻ,വെളളാച്ചേരി

വിവാഹം

വികാര പഹ്നിയാ-

ണഹം വിവാഹം!

വിചാര വഹ്നിയാ-

ണഹം ശിവോഹം!

വിവാഹമാം അഹ-

ശിവോഹത്തെ നാം

അറിഞ്ഞലിഞ്ഞാവി-

ഷ്‌കരിച്ചാൽ അതുതന്നെ

പരം വിവാഹം!

പരമ സായൂജ്യം!

രാജേന്ദ്രൻ ചെറുപൊയ്‌ക

പ്രേമം കാമം രതി

സ്‌നേഹമൊരു സ്വർണ്ണസൂചിപോലെ

പ്രേമം കരളിലെ നോവുപോലെ

കാമം കലിമൂത്ത കടലുപോലെ

മതിയോ പാലാഴി മഥനംപോലെ.

Generated from archived content: poem1_oct11_2006.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here