ആചാരങ്ങൾ

ആരാധകരാൽ വലയം ചെയ്യപ്പെട്ടിരുന്ന ആ പ്രേമഗായികയെ മയ്യത്തുനമസ്‌കാരത്തിന്‌ കടുംവിശ്വാസികൾ ഏറ്റെടുത്തപ്പോഴായിരുന്നു സ്‌നേഹത്തിന്റെ അവസാന മാത്രകൾ ആ ചേതനയില്ലാത്ത ദേഹത്തെ വിട്ടിറങ്ങിയത്‌. മുതുകിൽ സ്വർണ്ണവരകളുള്ള ചടുലരൂപിയായ ഒരണ്ണാറക്കണ്ണനായി അത്‌ പുനർജന്മമെടുത്തു. തന്റെ നാഥയ്‌ക്കായി ഒരുങ്ങുന്ന ഖബറിനുമുകളിൽ വീശിയ ഗുൽമോഹർ പൂങ്കുലകൾക്കിടയിലിരുന്ന്‌ അത്‌ താഴത്തെ ചടങ്ങുകൾക്കിടയിലിരുന്ന്‌ സാകൂതം വീക്ഷിച്ചു. ഠേ………ഠേ…. ആചാരവെടികൾ പിളർന്നത്‌ ആ പൊൻദേഹത്തെ, ഖബറിനുള്ളിൽ സ്‌നേഹഗായികയുടെ ദേഹവും അപ്പോൾ മൺതുള്ളികളെ ഏറ്റുവാങ്ങുകയായിരുന്നു.

Generated from archived content: story1_oct22_09.html Author: pk_sudhi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here