തീക്കട്ടകളുടെ മധുരം

ചിരിക്കാത്ത മനുഷ്യന്റെ

നിഴലിൽപോലും ചവിട്ടരുത്‌

നിറങ്ങളെ ചവിട്ടിയരച്ച്‌

അയാൾ മരുഭൂമിയിലെത്തുമ്പോൾ

വേനൽക്കിളികൾ മരിച്ചുപോകും

തരിശിലൂടെ നടന്ന്‌ അയാൾ സ്വയം

കാമത്തിനു ബലിയാകും.

നീറുന്ന ഹൃദയത്തിലെ

നീരുറവയിൽ മുഖം നനയ്‌ക്കുക

കരുണയുടെ ജലാശയത്തിൽ

മുങ്ങിക്കുളിക്കുക.

നിശ്ശബ്‌ദതയുടെ കൈപിടിച്ച്‌

നിലാവിലൂടെ നടക്കുമ്പോൾ

കാറ്റിനോടും കരിയിലകളോടും

സങ്കടം പറയുക.

Generated from archived content: poem26_sep2.html Author: pk_gopi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here