“സനൽകുമാർ സാറല്ലേ?”
“അതെ.”
“സാറിന്റെ പരിപാടികളൊക്കെ ടി.വി.യിൽ കണ്ടിട്ടുണ്ട്.”
“സന്തോഷം.”
“സാറിന്റെ ഓഫീസ് എവിടെയാണ്?”
“പി.ആർ.എസ് ഹോസ്‌പിറ്റലിന്റെ നേരെ എതിരെയുളള രാജധാനി കോംപ്ലക്‌സിന്റെ മൂന്നാംനിലയിൽ.”
“സ്ഥലം എവിടെയായിട്ടുവരും?”
“ശരിക്കും കിളളിപ്പാലത്തുതന്നെ.”
“ഏതു ഹോസ്‌പിറ്റലെന്നാണു പറഞ്ഞത്?”
“പി.ആർ.എസ് ഹോസ്‌പിറ്റൽ. അതിന്റെ ജസ്‌റ്റ് ഓപ്പസിറ്റ്.”
“ഒരു പിടീം കിട്ടുന്നില്ല സാറേ.”
“സർവ്വ വിജ്ഞാനകോശം ഓഫീസറിയുമോ? അതിന്റെ മുകളിലത്തെ നില.”
“അതും പിടികിട്ടുന്നില്ല.”
“എങ്കിൽ വേറൊന്നു പറയാം. ബിവറേജസ് കോർപ്പറേഷന്റെ ചില്ലറവില്‌പനശാല-അതിന്റെ ഏറ്റവും മുകളിലാണ് ഓഫീസ്.”
“ഓ, ലതുപറ. ഇപ്പം പിടികിട്ടി.”
Generated from archived content: story2_dec.html Author: pc_sanalkumar