ബസ്സിന്റെ സീറ്റിലിരുന്ന് ഞെരിപിരികൊളളുകയും ഇടയ്‌ക്കിടെ സമയം നോക്കുകയും ചെയ്യുന്നത് സഹയാത്രികൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അയാളുടെ പരിഭ്രാന്തിയും അസ്വസ്ഥതയും ഏറുന്നതുകണ്ട് സഹയാത്രികൻ പറഞ്ഞുഃ
“സുഹൃത്തേ, ഡ്രൈവറോട് ആളൊഴിഞ്ഞ ഏതെങ്കിലും സ്ഥലത്ത് ബസ്‌നിർത്താൻ പറയൂ. ലജ്ജിക്കാനൊന്നുമില്ലെന്നേ. പുറത്തുനിന്നൊക്കെ ആഹാരം കഴിച്ചുളള നീണ്ട യാത്രയാകുമ്പം…”
പൂർത്തിയാക്കുന്നതിനുമുമ്പേ അയാൾ സഹയാത്രികനെ രൂക്ഷമായൊന്നു നോക്കി. ബസ് നിന്നതും ജനാലവഴി പുറത്തേക്ക് എടുത്തുചാടി. അയാളുടെ ഓട്ടം ചെന്നുനിന്നത് ബസ്‌സ്‌റ്റാൻഡിനുളളിലെ ടി.വിയ്‌ക്കു മുന്നിലാണ്.
“ഹാവൂ…സീരിയലു തുടങ്ങിയില്ല. ടൈറ്റിൽസോംഗ് അവസാനിക്കുന്നതേയുളളൂ. ഇത്തിരി കഴിഞ്ഞപ്പോൾ അയാളെ ആരോ പിന്നിൽനിന്ന് തോണ്ടിവിളിച്ചു.
ദേഷ്യത്തോടെ തിരിഞ്ഞുനോക്കി.
ഒരു ഭിക്ഷക്കാരൻ.
”സീരിയലുകാണുമ്പോഴാണോടോ ഭിക്ഷ?“
”ഭിക്ഷയ്‌ക്കല്ലസാറെ, സീരിയലിന്റെ കാര്യം തിരക്കാനാ. ഞാനല്‌പം ലേറ്റായിപ്പോയി.“
Generated from archived content: jan_story4.html Author: pavithreeshwaram_gopakumar