ശബ്‌ദം

ഒരു മരണം….പിന്നെ ഒരാൾ ജനിക്കുന്നു

സുഹൃത്തേ, സമയം ഇഴയുകയാണ്‌

ഇരുളും വെളിച്ചവും തിരിച്ചറിയപ്പെടുന്നില്ല

കറുത്ത രാവുകളും നരച്ച പകലുകളും

നരിച്ചീറും മരമാക്രിയും

ഭൂമി ഉരുണ്ടതാണ്‌ അല്ല, പരന്നതാണ്‌…

ഭൂഗോളത്തിനപ്പുറത്തുനിന്നും ഞാനൊരു

ശബ്‌ദം കേൾക്കുന്നു, നിന്റെ ശബ്‌ദം

അതോ എന്റെയോ? എനിക്കൊന്നുമറിയില്ല

ഞാൻ കറങ്ങുകയാണ്‌, എന്നിട്ടും?

ഇപ്പോഴും നിന്റെയൊരു സാന്ത്വനത്തിനായ്‌

ഞാൻ ചെവിയോർക്കുന്നു…

Generated from archived content: poem21_sep2.html Author: pathiyur_sasi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here